Pages

Thursday, December 1, 2011

കൃഷ്ണശില



ജീവിതത്തിലേയ്ക്ക്
ഉരുണ്ടു വീണ
വ്യഥകളുടെ കല്ലുകള്‍
ഉടച്ചുടച്ചവള്‍ ശിലയായ്‌

ഇതെന്‍ കൃഷ്ണശില
സ്നേഹപൂജയ്കായ്‌
എന്നുമെനിയ്ക്ക്
വേണമെന്നവന്‍

മോഹങ്ങള്‍ കൊണ്ട്
അഭിഷേകം ചെയ്തു
തലോടി തലോടി
ഉടല്‍ മിനുസമാക്കി

രാവുകളില്‍ പ്രാര്‍ത്ഥനാ-
നിരതമായ ചുണ്ടുകളാല്‍
ചുംബിച്ചു ചുംബിച്ചു
ജീവന്‍ തുടിപ്പിച്ചു

നിലാവ് പെയ്യുന്ന
ശരത്ക്കാല യാമങ്ങളിലെ
പ്രണയാഗ്നിയിലവള്‍
കന്മദമായ്‌ കിനിഞ്ഞു

വസന്തം പോയി
വര്‍ഷം വന്നപ്പോള്‍
അവന്‍റെ മഴപ്പാതയിലെ
ചവിട്ടുകല്ലായവള്‍


(Pic courtsey: Google)

22 comments:

പൈമ said...

ഉം വായിച്ചു ..കവിതയില്‍ ..കുറെ വരികള്‍ ...ഉണ്ട് ..നല്ല ശൈലിയുണ്ട് എന്നാലും അങ്ങ് പോര ..

പാവപ്പെട്ടവൻ said...

ആത്മബന്ധത്തിന്റെ അസ്തമയങ്ങൾ അങ്ങനെയാണോ..എങ്കിൽ എന്തിനു സ്നേഹം പകരണം..? അടിമത്തമല്ലേ അഭികാമ്യം

മണികണ്‍ഠന്‍ said...

യാഥാര്‍ത്ഥ്യം,,,

വീകെ said...

ആശംസകൾ...

keraladasanunni said...

ആശംസകള്‍.

പട്ടേപ്പാടം റാംജി said...

വായിച്ചു

Kalavallabhan said...

എന്തിനും കല്ലായി കൂടെ നിന്നവൾ ...
അത്ഭുതം തോന്നുന്നുവോ ?

Mohammed Kutty.N said...

"പ്രാര്‍ഥനാ നിരതമായ ചുണ്ടുകളാല്‍ ചുംബിച്ചു ചുംബിച്ച് ...."
നല്ല വരികള്‍ .ആശംസകള്‍ !

കൊമ്പന്‍ said...

വായിച്ചു

Muralee Mukundan , ബിലാത്തിപട്ടണം said...

‘നിലാവ് പെയ്യുന്ന ശരത്ക്കാല യാമങ്ങളിലെ
പ്രണയാഗ്നിയിലവള്‍ കന്മദമായ്‌ കിനിഞ്ഞു‘

നല്ല പദ സമ്പത്താൽ ആറ്റികുറുക്കിയ ഒരു കവിത

അനില്‍കുമാര്‍ . സി. പി. said...

വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വസന്തത്തിനു വരാതിരിക്കാനാവില്ലല്ലോ!
നല്ലൊരു കൊച്ചു കവിത.

the man to walk with said...

Nice

Best wishes

എം പി.ഹാഷിം said...

വായിച്ചു

സ്നേഹിത said...

വായിച്ചു.ആശംസകള്‍ !

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ലളിതമായ വരികള്‍ ,ആശംസകള്‍ ...........

വേണുഗോപാല്‍ said...

വസന്തം പോയി
വര്‍ഷം വന്നപ്പോള്‍
അവന്‍റെ മഴപ്പാതയിലെ
ചവിട്ടുകല്ലായവള്‍

നല്ല വരികള്‍ ... ആശംസകള്‍

Unknown said...

പരിണാമം...

വി.എ || V.A said...

നല്ല ഒരു ആശയം. വാക്കുകൾ നിരത്തുമ്പോൾ ‘ഗദ്യകവിത’യാവും. ആ ഇനത്തിൽ നല്ലത്. ‘മോഹങ്ങൾകൊണ്ട് അഭിഷേകംചെയ്ത് തലോടിത്തലോടി ഉടൽ മിനുസമാക്കി..’ നല്ല ഭാവന. അടുത്തത് വരട്ടെ. ആശംസകൾ.....

Ismail Chemmad said...

നല്ല താളത്തില്‍ പാടാന്‍ പറ്റും ..
ആശംസകള്‍..

aathira said...

enikkishttappettu,nannayi

ബെഞ്ചാലി said...

വായിച്ചു :)

ഭാനു കളരിക്കല്‍ said...

അവന്റെ വര്‍ഷകാലങ്ങളിലെ നടക്കല്ലായി അവള്‍ അല്ലേ, നന്നായിരിക്കുന്നു.

Post a Comment